സൗ​ദി​യി​ൽ ഇ​ത്ത​വ​ണ ക​ടു​ത്ത വേ​ന​ൽ താപനില രണ്ട് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം



യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ താ​പ​നി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധി​ക്കു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചു. ഈ ​മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള താ​പ​നി​ല​യേ​ക്കാ​ൾ ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് കൂ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​ത്തി​​ന്റെ പു​തി​യ നി​ഗ​മ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ സീ​സ​ണു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ രാ​ജ്യ​ത്തി​​ന്റെ പ​ടി​ഞ്ഞാ​റ​ൻ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ ഒ​ന്ന് മു​ത​ൽ ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​ണ്ടാ​കും. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട് ഇ​തി​ലും കു​റ​ഞ്ഞ അ​ള​വി​ലാ​യി​രി​ക്കും വ​ർ​ധി​ക്കു​ക​യെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് നി​ല​വി​ൽ വേ​ന​ൽ​ക്കാ​ല​ത്തി​​ന്റെ നേ​ര​ത്തെ​യു​ള്ള തു​ട​ക്ക​ത്തെ സൂ​ചി​പ്പി​ക്കു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മീ​പ​കാ​ല വി​ശ​ക​ല​ന​ങ്ങ​ൾ പ്ര​കാ​രം ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ രീ​തി​ക​ൾ സാ​ധാ​ര​ണ സീ​സ​ണ​ൽ ശ​രാ​ശ​രി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. ഏ​പ്രി​ൽ അ​വ​സാ​നം മു​ത​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് താ​പ​നി​ല ശ​രാ​ശ​രി​യേ​ക്കാ​ൾ താ​ഴ്ന്ന നി​ല​യി​ലാ​യി​രി​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ന്ന​ത്.

കേ​ന്ദ്ര​ത്തി​​ന്റെ പ​തി​വ് കാ​ലാ​വ​സ്ഥാ പ​ഠ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​വ​ച​ന​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്രം പ്ര​സി​ദ്ധീ​ക​രി​ക്കും. കാ​ലാ​വ​സ്ഥ സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക അ​പ്‌​ഡേ​റ്റു​ക​ൾ കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - The Meteorological Center has warned that temperatures in Saudi Arabia could rise by up to two degrees this summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.