സൗ​ദി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പാ​കി​സ്​​താ​ൻ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് ഷെ​രീ​ഫും ത​മ്മി​ൽ ടെ​ലി​ഫോ​ണി​ലൂ​ടെ നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ളും ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു എ​ന്ന​താ​ണ് ച​ർ​ച്ച​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ശം. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്റെ പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​റാ​​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് ഷ​ഹ​ബാ​സ് ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ പാ​കി​സ്​​താ​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

മേ​ഖ​ല​യി​ലെ മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ന്ന​ത്. സൗ​ദി​യു​ടെ സു​ര​ക്ഷ​ക്കും അ​ഖ​ണ്ഡ​ത​ക്കും വെ​ല്ലു​വി​ളി​യാ​കു​ന്ന ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും പാ​കി​സ്​​താ​ൻ സൗ​ദി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് ഷെ​രീ​ഫ് ഉ​റ​പ്പു​ന​ൽ​കി.

മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന പ്ര​കോ​പ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള പാ​കി​സ്​​താ​​ന്റെ ഉ​റ​ച്ച നി​ല​പാ​ടി​നെ സൗ​ദി ഭ​ര​ണ​കൂ​ടം പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

Tags:    
News Summary - Pakistan declares solidarity with Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.