ദമ്മാം: പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി (പി.ബി.ഡി.എ), പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച (ഏപ്രിൽ 10) ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകീട്ട് ഏഴ് വരെ ദമ്മാം ഒതൈം മാളിലെ ഡമി ബ്ലഡ് ഡൊണേഷൻ സെൻററിലാണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനാവശ്യമായ രക്തം ലഭ്യമാക്കുന്നതിനുമുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും മുഹമ്മദ് ഹനീഫ (0500655281), നൗഷാദ് (0562866627), ഷിനാജ് (0531381662) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.