ജനമനസ്സറിഞ്ഞ് പ്രിയനേതാവിനൊപ്പം: പ്രവാസിയുടെ അനുഭവങ്ങൾ

പ്ര​വാ​സ​ത്തി​​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പ​ല​പ്പോ​ഴും ന​ഷ്​​ട​പ്പെ​ട്ടു​പോ​കാ​റു​ള്ള​ത് ജ​ന്മ​നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണ്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ​ല്ലോ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വ​ലി​യ ഉ​ത്സ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന അ​തി​നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് വേ​ണ്ടി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നി​യോ​ഗ​മാ​യി ഞാ​ൻ ക​രു​തു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​വ​നൂ​ർ, ബേ​പ്പൂ​ർ, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

എ​ന്നാ​ൽ, കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​​ന്റെ മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലാ​യി​രു​ന്നു. അ​വി​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട ഒ​രു കാ​ര്യ​മു​ണ്ട്. കേ​ര​ള​ത്തി​ലു​ട​നീ​ളം യു.​ഡി.​എ​ഫ്​ ത​രം​ഗം അ​ല​യ​ടി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം ജ​ന​ങ്ങ​ളെ അ​ത്ര​മേ​ൽ പൊ​റു​തി​മു​ട്ടി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​ത് ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. വി​ക​സ​ന മു​ര​ടി​പ്പ്, സി​പി​എം-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്, മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ധാ​ർ​ഷ്​​ട്യം നി​റ​ഞ്ഞ സ​മീ​പ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ട്. ഈ ​ദു​ർ​ഭ​ര​ണ​ത്തി​ൽ നി​ന്ന് മോ​ച​നം നേ​ടി യു.​ഡി.​എ​ഫി​​ന്റെ കീ​ഴി​ൽ ന​ല്ല കാ​ലം തി​രി​കെ​വ​രു​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു.

വി.​ഡി. സ​തീ​ശ​ൻ എ​ന്ന ക​രു​ത്ത​നാ​യ നേ​താ​വി​നൊ​പ്പം പ​റ​വൂ​രി​ലെ വീ​ടു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ സാ​ധി​ച്ചു. ആ ​യാ​ത്ര​യി​ൽ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു കാ​ഴ്ച​യു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ ഓ​രോ മ​നു​ഷ്യ​രെ​യും പേ​രെ​ടു​ത്ത് വി​ളി​ച്ചും കു​ശ​ലം ചോ​ദി​ച്ചും അ​ദ്ദേ​ഹം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ, ആ​രോ​ടും അ​ദ്ദേ​ഹം ‘വോ​ട്ട് വേ​ണം’ എ​ന്ന് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ക്കു​ന്നി​ല്ല! ഇ​തേ​ക്കു​റി​ച്ച് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി ല​ളി​ത​മാ​യി​രു​ന്നു: ‘പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ന്നെ വി​ശ്വാ​സ​മാ​ണ്, എ​നി​ക്ക് അ​വ​രെ​യും.’

ലോ​ക്സ​ഭ, ത​ദ്ദേ​ശ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു.​ഡി.​എ​ഫി​ന് വി​ജ​യ​ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി മു​ന്നി​ൽ നി​ന്ന് ന​യി​ച്ച ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വ് കേ​ര​ള​ത്തി​​ന്റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് കാ​ണാ​ൻ പ​റ​വൂ​ർ നി​വാ​സി​ക​ളെ​പ്പോ​ലെ കേ​ര​ള​വും അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​വ​ലി​യ മാ​റ്റ​ത്തി​​ന്റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പ്ര​വാ​സി എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സം​തൃ​പ്തി.

Tags:    
News Summary - Knowing the people's will and accompanying their beloved leader: Experiences of an expatriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.