ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്
ജിദ്ദ: ഏറനാട് മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയയിലെ മലപ്പുറം ജില്ലാ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ബഷീറിെൻറ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനാവശ്യമായ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് കൺവെൻഷനിൽ രൂപം നൽകി.
ജില്ല ജനറൽ സെക്രട്ടറി നാണി മാസ്റ്റർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ, ഇസ്മാഈൽ മുണ്ടക്കുളം, സൈതലവി പുളിക്കോട്, നൗഫൽ ഉള്ളാടൻ, അഷ്റഫ് കിഴുപറമ്പ്, കെ.ടി.എ. ബക്കർ, കെ.വി. സലാം, ബാപ്പു തുടങ്ങിയവർ സംസാരിച്ചു. റഷീദ് കുഴിമണ്ണയുടെ ഖിറാത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു. അനസ് ചാലിയാർ, ഫാറൂഖ്, മുഹമ്മദ് തുടങ്ങിയ വിവിധ പഞ്ചായത്ത്-മണ്ഡലം ഭാരവാഹികൾ കൺവെൻഷന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.