ഒ.ഐ.സി.സി ജിസാൻ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്
ജിസാൻ: ‘നമ്മൾ ജയിക്കും യു.ഡി.എഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തി ഒ.ഐ.സി.സി ജിസാൻ ടൗൺ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കൺവെൻഷൻ ചേർന്നത്. പരിപാടിയുടെ ഉദ്ഘാടനം ടൗൺ കമ്മിറ്റി പ്രസിഡൻറ് റിയാസ് മട്ടന്നൂർ നിർവഹിച്ചു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാവശ്യമായ വിവിധ പ്രചാരണ പരിപാടികൾ പ്രവാസ ലോകത്തും സജീവമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ടൗൺ കമ്മിറ്റി ഭാരവാഹികളും നിരവധി പ്രവർത്തകരും കൺവെൻഷനിൽ സംബന്ധിച്ചു.
സ്ഥാനാർഥികളുടെ വിജയത്തിനായി വരും ദിവസങ്ങളിൽ കൂടുതൽ ഊർജിതമായ പ്രവർത്തനങ്ങൾ ജിസാനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.