പ്ര​വാ​സ​ത്തെ കൊ​ട്ടി​ക്ക​ലാ​ശ​വു​മാ​യി ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ

ജിദ്ദയിൽ ആവേശമായി മലപ്പുറം ജില്ല ഒ.ഐ.സി.സിയുടെ ‘കൊട്ടിക്കലാശം’

ജി​ദ്ദ: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം പ്ര​വാ​സ​ലോ​ക​ത്തേ​ക്കും പ​ക​ർ​ന്ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച കൊ​ട്ടി​ക്ക​ലാ​ശം ശ്ര​ദ്ധേ​യ​മാ​യി. നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ അ​തേ ഉ​ണ​ർ​വും ആ​വേ​ശ​വും പു​ന​രാ​വി​ഷ്ക​രി​ച്ചു​കൊ​ണ്ട് ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ആ​വേ​ശ​ക​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും രാ​ഷ്​​ട്രീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും പ്ര​വ​ർ​ത്ത​ക​ർ പ​രി​സ​രം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ക്കി. ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​ർ, ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​വും പ​രി​പാ​ടി​യി​ലൂ​ടെ പ​ങ്കു​വ​ച്ചു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തോ​ടു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും നാ​ട്ടി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു​ള്ള അ​വ​രു​ടെ ആ​ഴ​ത്തി​ലു​ള്ള താ​ല്പ​ര്യ​വും ഈ ​കൊ​ട്ടി​ക്ക​ലാ​ശം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സ​ലോ​ക​ത്തും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഉ​ണ​ർ​വും രാ​ഷ്​​ട്രീ​യ പ​ങ്കാ​ളി​ത്ത​വും ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​പ​രി​പാ​ടി മാ​റി. യാ​സി​ർ നാ​യി​ഫ്‌, സി.​ടി.​പി. ഇ​സ്​​മാ​ഈ​ൽ, ഇ.​പി. മു​ഹ​മ്മ​ദാ​ലി, സാ​ജു റി​യാ​സ്‌, ഷം​സു​ദ്ധീ​ൻ, നൗ​ഷാ​ദ്‌ ബ​ഡ്ജ​റ്റ്‌, കെ.​പി. ഉ​സ്മാ​ൻ, ഗ​ഫൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. നാ​ദി​ർ​ഷ, അ​ബ്​​ദു​ല്ല​കു​ട്ടി, ന​വാ​ബ്‌ (കു​ട്ടി​ക്ക) എ​ന്നി​വ​ർ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ യു.​എം. ഹു​സ്സൈ​ൻ മ​ല​പ്പു​റം സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram District OICC's 'Kottikalasham' creates excitement in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.