പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രും -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

അ​ൽ ഖോ​ബാ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗം വി​ല​യി​രു​ത്തി. ഫാ​ഷി​സ​ത്തെ എ​തി​ർ​ത്ത് തോ​ൽ​പി​ക്കാ​നും സ​ൽ​ഭ​ര​ണം കാ​ഴ്ച​വെ​ക്കാ​നും യു.​ഡി.​എ​ഫി​നെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ​യു​ള്ള പ്ര​ചാ​ര​ണ രീ​തി​ക​ൾ, മു​ന്ന​ണി​ക​ളു​ടെ വാ​ഗ്‌​ദാ​ന​ങ്ങ​ൾ എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. വി​വി​ധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​പ​രാ​ജ​യ സാ​ധ്യ​ത​ക​ൾ, നി​ല​വി​ലെ ഭ​ര​ണ​ത്തി​​ന്റെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും, ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടു​ക​ൾ, ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ, നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള രാ​ഷ്​​ട്രീ​യ അ​ന്ത​ർ​ധാ​ര​ക​ൾ എ​ന്നി​വ യോ​ഗം വി​ശ​ക​ല​നം ചെ​യ്തു.

റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്മാ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ പ​റ​മ്പി​ൽ, അ​ൽ ഖോ​ബാ​ർ ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പാ​റ​ക്ക​ൽ, ട്ര​ഷ​റ​ർ ഷൈ​ൻ രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൽ ഖോ​ബ​ർ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ് കോ​ണ്ടോ​ട്ടി, അ​ൻ​വ​ർ, പി.​ടി. അ​ഷ​റ​ഫ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സാ​ബു മേ​ല​തി​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - UDF will come to power with a large majority - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.