അൽഅഹ്സയിലെ വ്യവസായ ശാലയിലുണ്ടായ അഗ്നിബാധ കെടുത്താൻ സിവിൽ
ഡിഫൻസ് ശ്രമിക്കുന്നു
Posted On
date_range Updated On
date_range റിയാദിലും അൽഅഹ്സയിലും തീപിടിത്തം
റിയാദ്: സൗദി തലസ്ഥാന നഗരത്തിലും കിഴക്കൻ പ്രവിശ്യയിലും തീപിടിത്തം. റിയാദ് അൽ സഫ ഡിസ്ട്രിക്ടിലുള്ള വാണിജ്യ കെട്ടിടത്തിലും കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുള്ള വ്യവസായശാലയിലുമാണ് അഗ്നിബാധയുണ്ടായത്. റിയാദിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് തീപിടിച്ചത്. സിവിൽ ഡിഫൻസ് സംഘങ്ങളെത്തി ഉടൻ തീയണച്ചു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.