രവി മേനോൻ തോട്ടപ്പാല
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിൽ പ്രവാസിയായിരിക്കെ അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങിയ മലയാളി നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി അടയ്ക്കാപുത്തൂർ
'വരദ'യിൽ രവി മേനോൻ തോട്ടപ്പാല (64) ആണ് തിങ്കളാഴ്ച പുലർച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
റിയാദിലും ജുബൈലിലും വ്യവസായ രംഗത്ത് ഏറെക്കാലം പ്രവർത്തിച്ചിരുന്നു. അസുഖ ബാധയെ തുടർന്ന് ഏതാനും വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം പാലക്കാട് സംസ്കരിച്ചു.
ഭാര്യ: സുധ രവി മേനോൻ. മക്കൾ: എൻ.ജി. ദീപക് രവി മേനോൻ, ദിലീപ് രവി മേനോൻ (ഇരുവരും ജുബൈൽ, സൗദി അറേബ്യ). മരുമക്കൾ: ഡോ. അനീഖ രഞ്ജൻ കുമാർ (ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്), നന്ദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.