റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് വിദേശികളും രണ്ട് സ്വദേശികളും കൂടി മരിച്ചു. അതോടെ ആകെ മരണസംഖ്യ 137 ആയി. മക്കയിലും ജിദ്ദയിലുമായാണ് മരണങ്ങൾ സംഭവിച്ചത്. 33നും 77നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇ വരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നു.
അഞ്ചുപേർ മക്കയിലും നാല് പേർ ജിദ്ദയിലു മായാണ് മരിച്ചത്. പുതുതായി 1197 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16229 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവിൽ 24 ശതമാനം സൗദി പൗരന്മാരും 76 ശതമാനം വിദേശികളുമാണ്.
ആരോഗ്യവകുപ്പിെൻറ ഒമ്പതാം ദിവസത്തെ ഫീൽഡ് സർവേയിലൂടെയാണ് ഇൗ രോഗികളെ കണ്ടെത്തിയത്. കൂടുതൽ രോഗികളെയും കണ്ടെത്തുന്നത് ആരോഗ്യവകുപ്പ് താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട് ചെന്ന് നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2215 ആയി. 166 പേർക്കാണ് ഇന്ന് സുഖം പ്രാപിച്ചത്. 13948 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 115 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ. ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ സംഘങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് സർവേ നടത്തുന്നത്. അഞ്ചുപേർ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 58 ആയി. ജിദ്ദയിൽ 28മായി.
പുതിയ രോഗികൾ:
മക്ക 364, ജിദ്ദ 271, റിയാദ് 170, മദീന 120, ഖോബാർ 45, ദമ്മാം 43, ഹുഫൂഫ് 34, ത്വാഇഫ് 27, ജുബൈൽ 26, ബേഷ് 20, ബുറൈദ 17, യാംബു 13, മിദ്നബ് 12, അൽബാഹ 6, സാജർ 6, അറാർ 5, മുസാഹ്മിയ 5, അബഹ 2, മഖ്വ 2, തബൂക്ക് 2, ഖമീസ് മുശൈത്ത് 1, ഉനൈസ 1, ബിൻ മാലിക് 1, തുറുബാൻ 1, ഖുൻഫുദ 1, അൽഖർജ് 1, സുൽഫി 1.
മരണസംഖ്യ:
മക്ക 58, മദീന 32, ജിദ്ദ 28, റിയാദ് 6, ഹുഫൂഫ് 3, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.