ബുറൈദ നൈറ്റ് ഡെവിൾസ് ക്ലബ്ബിെൻറ പുതിയ ഭാരവാഹികൾ
ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ പ്രമുഖ കായിക കൂട്ടായ്മയായ ‘നൈറ്റ് ഡെവിൾസ് ക്ലബ്ബി’െൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബുറൈദയിലെ സൈൻ കൺവെൻഷൻ സെൻററിൽ വെച്ച് നടന്ന വിപുലമായ യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. അൽ ഖസീമിെൻറ വിവിധ ഭാഗങ്ങളിൽ കായികവും വിനോദവും മുൻനിർത്തി ക്ലബ്ബ് നിരന്തരം ക്രിക്കറ്റ് ടൂർണമെൻറുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
കേവലം മത്സരങ്ങൾക്കപ്പുറം, കായിക വിനോദത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന സവിശേഷത. സൗദിയിലെ സജീവ സാന്നിധ്യമായ ക്ലബ്ബ്, വരും നാളുകളിൽ രാജ്യത്തിന് പുറത്തും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ്.
പുതിയ ഭാരവാഹികൾ: ഉനൈസ് പാറമ്മൽ, കെ.ടി. താഹിർ, മുനീർ വാരിക്കോട്ടിൽ, ഷമീർ കണ്ണൂർ (രക്ഷാധികാരികൾ), സി.കെ. ഹാസീർ (പ്രസി.), മനു രാജ് (സെക്ര.), ഷിജാസ് (ട്രഷ.), മയാസ് (വൈസ് പ്രസി.). പുതിയ നേതൃത്വത്തിന് കീഴിൽ ക്ലബ്ബിെൻറ കായിക-കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.