അഖ്റബിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പ്രഭാഷണത്തിൽ അഫ്സൽ കയ്യങ്കോട് സംസാരിക്കുന്നു
അൽഖോബാർ: അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മൊയ്ദീൻ അധ്യക്ഷത വഹിച്ചു. അഫ്സൽ കയ്യങ്കോട് പ്രഭാഷണം നടത്തി.
റമദാൻ കൊണ്ട് പ്രത്യേകമായും ഉദ്ദേശിക്കുന്നത് ദൈവ ഭക്തിയാണ്. ഇസ്ലാമിലെ മൗലിക ആരാധനകളില്‍ മുഖ്യസ്ഥാനമായ സകാത്ത് കൊടുക്കുന്നതിൽ വിശ്വാസികൾ വീഴ്ചവരാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റഫാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ ബഷീർ ഖുർആൻ പാരായണം നടത്തി. സെക്രട്ടറി എ.കെ. നവാസ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.