സി.ഐ.ഇ.ആർ പൊതുപരീക്ഷയിൽ ജിദ്ദ അൽഹുദ മദ്റസയിൽ നിന്നും ഉന്നത
വിജയം നേടിയവർ
ജിദ്ദ: കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസേർച്ച് (സി.ഐ.ഇ.ആർ) 2025-26 അധ്യയന വർഷത്തിൽ നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ ജി.സി.സി തല പൊതുപരീക്ഷയിൽ ജിദ്ദ അൽഹുദ മദ്റസക്ക് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസിൽ ബാരിഹ് മുഹമ്മദ് ബഷീർ, മുഹമ്മദ് അമാൻ ഹഖ്, ദാര ഫിറോസ് ആര്യൻ തൊടിക, ഈമാൻ റസീൻ മുസ്തഫ, ഫാത്തിമ ഷെൻസ, ഹവ്വ ഷംസീർ, നിഹ അഷ്ക്കർ, ഏഴാം ക്ലാസിൽ ഇഹാൻ സൈദ്, രീഷ് ആഷിഖ്, ഫാത്തിമ ഹെലൻ, ഫാത്തിമ ജസ ഹെന ജിയാഷ്, ടി.പി മിസ, റെയ യാസിദ്, അലൈഅ ഫഹിം എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും മദ്റസ മാനേജ്മെൻറും അധ്യാപകരും അനുമോദിച്ചു.
ജിദ്ദയിലെ മലയാളി സമൂഹത്തിനായി സ്ഥാപിതമായ ആദ്യ മദ്റസയായ അൽഹുദയിൽ നിലവിൽ വിവിധ ബാച്ചുകളിലായി 500 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നുണ്ട്. തജ്വീദ് നിയമങ്ങൾക്കനുസൃതമായ ഖുർആൻ പഠനത്തിനും, ഇസ്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ഉത്തമ തലമുറയെ വാർത്തെടുക്കുന്നതിനുള്ള ധാർമിക ശിക്ഷണത്തിനുമാണ് മദ്റസ മുൻഗണന നൽകുന്നത്. മദ്റസയിൽ 2026-27 പുതിയ അധ്യയന വർഷത്തേക്ക് കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം ആരംഭിച്ചതായി കൺവീനർ ഉമർ കോയ ബേപ്പൂർ അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 0572466073, 0538233679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.