ജിദ്ദ: കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ കഴിഞ്ഞ 124 ദിവസത്തിനുള്ളിൽ അടച്ചിട്ടിരുന്ന 1,500ഓളം പള്ളികൾ പ്രാർഥനക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും തുറന്നുകൊടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച മാത്രം ജീസാൻ മേഖലയിൽ അഞ്ച് പള്ളികൾ, അൽഖസീം മേഖലയിൽ മൂന്ന്, റിയാദ് മേഖലയിൽ രണ്ട്, വടക്കൻ അതിർത്തി മേഖലയിൽ ഒരു പള്ളി എന്നിങ്ങനെ 11 പള്ളികളാണ് വീണ്ടും തുറന്നത്.
കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് പള്ളികളെല്ലാം അണുവിമുക്തമാക്കുകയും ശുചീകരിച്ചുമാണ് വീണ്ടും തുറന്നുകൊടുക്കുന്നത്.പ്രാർഥനക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 1,536 പള്ളികളിലാണ് ശുചീകരണം നടത്തിയത്.
സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുള്ള എല്ലാ പള്ളികളും തുടർച്ചയായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും പള്ളിയിലെത്തുന്നവരോടും ജീവനക്കാരോടും പള്ളികളിലേക്ക് പോകുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.