ഫോട്ടോ: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ വിഭാഗം റിയാദിലെ കിങ് ഫഹദ് നാഷനൽ ലൈബ്രറി സന്ദർശനം നടത്തിയപ്പോൾ
റിയാദ്: ലോക വനിത ദിനാഘോഷങ്ങളുടെ ഭാഗമായി ‘സ്ത്രീ ശാക്തീകരണം വായനയിലൂടെ’ എന്ന സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ വനിതാ വിഭാഗം റിയാദിലെ കിങ് ഫഹദ് നാഷനൽ ലൈബ്രറി സന്ദർശിച്ചു. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സന്ദർശനം.
ലോകത്തിലെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ കിങ് ഫഹദ് നാഷനൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു. ലൈബ്രറിയിലെ അത്യാധുനിക സൗകര്യങ്ങളും സ്ത്രീ സൗഹൃദമായ വായനാ അന്തരീക്ഷവും സന്ദർശകർക്ക് പുതിയൊരു അനുഭവമായി മാറി. റിയാദ് കൗൺസിൽ വൈസ് പ്രസിഡൻറ് റിസ്വാന ഫൈസൽ, ജോയിൻറ് സെക്രട്ടറി സൗമ്യ തോമസ്, ഇവൻറ് കോഓഡിനേറ്റർ സബ്രിൻ ഷംനാസ്, നിർവാഹക സമിതി അംഗങ്ങളായ സലീന ജയിംസ്, മിനുജ മുഹമ്മദ്, സജ്ന എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
അഞ്ജു അനിയന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചാ സദസ്സ് റിയാദ് കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറു ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കാബിനറ്റ് വനിതാ ഫോറം കോഓഡിനേറ്റർ വല്ലി ജോസ് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി റിയാസ് വണ്ടൂർ, ജോയിൻറ് സെക്രട്ടറി സനീഷ് നസീർ, വൈസ് പ്രസിഡൻറ് റിസ്വാന ഫൈസൽ, ജോയിൻറ് ട്രഷറർ സി.എസ്. ബിനു, മീഡിയ കോഓഡിനേറ്റർ രാഹുൽ രവീന്ദ്രൻ, പി.ആർ.ഒ. ജോസ് ആൻറണി എന്നിവർ സംസാരിച്ചു. സൗമ്യ തോമസ് സ്വാഗതവും സബ്രീൻ ഷംനാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.