സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി മാ​മാ​ങ്കം; ‘വിജയ് ദം ദം ബിരിയാണി’ മത്സര രജിസ്ട്രേഷൻ മാർച്ച് 12ന് അവസാനിക്കും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ള​മു​ള്ള പാ​ച​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ​ഫ്ര​ണ്ടും’ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ മാ​ർ​ച്ച് 12 (വ്യാ​ഴാ​ഴ്ച്ച) അ​വ​സാ​നി​ക്കും. ഇ​തി​നോ​ട​കം രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യ ഈ ​മ​ത്സ​ര​ത്തി​​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ദ്ദ, അ​ബ​ഹ, ന​ജ്‌​റാ​ൻ, ജു​ബൈ​ൽ, യാം​ബു എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ റോ​ഡ് ഷോ​ക​ൾ​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

പ്ര​ശ​സ്ത അ​വ​താ​ര​ക​നും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ രാ​ജ് ക​ലേ​ഷ് (ക​ല്ലു) മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ റോ​ഡ് ഷോ​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര ഭാ​ഷ​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ലും വ​ലി​യ ആ​വേ​ശ​മു​ണ്ടാ​ക്കി. റ​മ​ദാ​ന് ശേ​ഷം സൗ​ദി​യി​ലെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും റോ​ഡ് ഷോ​ക​ൾ അ​ര​ങ്ങേ​റും. ഇ​തി​നു​പു​റ​മെ, കാ​ഫ് ലോ​ജി​സ്​​റ്റി​ക്സി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ദി​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​​ന്റെ പ​ര്യ​ട​ന​വും ഊ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ജി​ദ്ദ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഈ ​യാ​ത്ര യാം​ബു, ത്വാ​ഇ​ഫ്, റി​യാ​ദ്, അ​ബ​ഹ, ന​ജ്റാ​ൻ, ദ​മ്മാം, ജു​ബൈ​ൽ, അ​ൽ അ​ഹ്​​സ, ഹാ​ഇ​ൽ, ബു​റൈ​ദ, ത​ബൂ​ക്ക് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​ത്സ​ര​ത്തി​​ന്റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്ന റോ​ഡ് ഷോ​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ‘ലാ​റ്റ​റ​ൽ എ​ൻ​ട്രി’ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും, ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രും സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കും. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗ്രാ​ൻ​ഡ് ഫി​നാ​ലെ റി​യാ​ദി​ൽ അ​ര​ങ്ങേ​റും. ലോ​ക​പ്ര​ശ​സ്ത ഷെ​ഫു​മാ​രാ​യ സു​രേ​ഷ് പി​ള്ള, ആ​ബി​ദ റ​ഷീ​ദ്, രാ​ജ് ക​ലേ​ഷ് എ​ന്നി​വ​രാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന​ത്.

ഫൈ​ന​ൽ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 40,000 റി​യാ​ൽ ക്യാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ ആ​കെ 50,000 റി​യാ​ൽ മൂ​ല്യ​മു​ള്ള മെ​ഗാ സ​മ്മാ​ന​ങ്ങ​ളാ​ണ്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും ഔ​ദ്യോ​ഗി​ക സ്ഥാ​ന​വ​സ്ത്ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. പാ​ച​ക​ക​ല​യി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വ് തെ​ളി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ.

മ​ത്സ​ര​ത്തി​ലേ​ക്ക് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​യി www.madhyamam.com/dumdumbiriyani എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +966 57 372 8259 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Saudi Arabia's biggest biryani competition; 'Vijay Dum Dum Biryani' competition Registration ends on March 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.