ജിദ്ദ: സൗദി അറേബ്യയിലെ അൽഖർജ് ഗവർണറേറ്റിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും എതിരെ ഇറാൻ തുടരുന്ന ക്രിമിനൽ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് സംഘടന കുറ്റപ്പെടുത്തി.
എല്ലാ മതപരമായ മൂല്യങ്ങളെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും ലംഘിക്കുന്നതാണ് ഇത്തരം നിയമവിരുദ്ധമായ നടപടികളെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് അൽഇസ്സ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തിന് വേണ്ടിയുള്ള സൗദി അറേബ്യയുടെ സുതാര്യവും പക്വവുമായ ശ്രമങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും മുസ്ലിം വേൾഡ് ലീഗ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഡോ. മുഹമ്മദ് അൽഇസ്സ ആശംസിച്ചു. സൗദി ഭരണകൂടത്തെയും ജനങ്ങളെയും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു സംരക്ഷിക്കട്ടെയെന്ന് അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.