ഷാ​ജു വാ​ല​പ്പ​ൻ

പ്രവാസ ലോകത്തുനിന്ന് വെള്ളിത്തിരയിലേക്ക്; പുരസ്കാര നിറവിൽ ഷാജു വാലപ്പൻ

റി​യാ​ദ്: ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും കൈ​മു​ത​ലാ​ക്കി ബി​സി​ന​സ്​ രം​ഗ​ത്ത് വി​ജ​യം കൊ​യ്ത പ്ര​വാ​സി സം​രം​ഭ​ക​ൻ ഷാ​ജു വാ​ല​പ്പ​ൻ ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര ലോ​ക​ത്തും ശ്ര​ദ്ധേ​യ​നാ​കു​ന്നു. രാ​ജ​സ്ഥാ​ൻ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ (റി​ഫ്) മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി പ്ര​വാ​സ ലോ​ക​ത്തി​​ന്റെ യ​ശ​സ്സ് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ.

തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ ക​ല്ലേ​റ്റും​ക​ര​യി​ൽ വാ​ല​പ്പ​ൻ ആ​ൻ​റ​ണി-​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി ജ​നി​ച്ച ഷാ​ജു വാ​ല​പ്പ​ൻ, കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ കൃ​ഷി​യി​ലും മാ​താ​പി​താ​ക്ക​ളു​ടെ തൊ​ഴി​ലു​ക​ളി​ലും സ​ഹാ​യി​യാ​യി വ​ള​ർ​ന്ന വ്യ​ക്തി​യാ​ണ്. ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹ പ​ള്ളി സ്കൂ​ൾ, ബി.​വി.​എം ഹൈ​സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജ്, പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​ന് ശേ​ഷം തൃ​ശ്ശൂ​ർ കേ​ര​ള​വ​ർ​മ കോ​ളേ​ജി​ൽ നി​ന്ന് 1994ൽ ​എം.​കോം പൂ​ർ​ത്തി​യാ​ക്കി.

മും​ബൈ​യി​ലെ ഡാ​റ്റാ മാ​റ്റി​ക്സ് ലി​മി​റ്റ​ഡി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ചേ​ക്കേ​റി. 1997ൽ ​വാ​ല​പ്പ​ൻ എ​ക്സിം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പി​ച്ച് ബി​സി​ന​സ്​ രം​ഗ​ത്തേ​ക്ക് ക​ട​ന്ന അ​ദ്ദേ​ഹം ഇ​ന്ന് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ തൊ​ഴി​ൽ ന​ൽ​കു​ന്ന വാ​ല​പ്പ​ൻ ഗ്രൂ​പ്പി​​ന്റെ ചെ​യ​ർ​മാ​നാ​ണ്.

ബി​സി​ന​സ്​ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളി​ൽ ഷാ​ജു വാ​ല​പ്പ​ൻ സ​ജീ​വ​മാ​ണ്. വി​ദേ​ശ​ത്തും നാ​ട്ടി​ലും മ​രി​ക്കു​ന്ന നി​ർ​ധ​ന​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നും, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സ​യും വീ​ടും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നും അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ട്. ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 2024-ലെ ​ബാ​ബാ സാ​ഹി​ബ് അം​ബേ​ദ്ക​ർ വി​ശി​ഷ്​​ട സേ​വാ നാ​ഷ​ന​ൽ അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ചാ​ല​ക്കു​ടി ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​െൻറ അ​ജീ​വ​നാ​ന്ത ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

സി​നി​മ​യി​ലെ വി​ജ​യ​യാ​ത്ര

കോ​വി​ഡ് കാ​ല​ത്താ​ണ് ക​ല​യോ​ടു​ള്ള ത​​ന്റെ അ​ഭി​നി​വേ​ശം തി​രി​ച്ച​റി​ഞ്ഞ് ‘വാ​ല​പ്പ​ൻ ക്രി​യേ​ഷ​ൻ​സ്’ എ​ന്ന സി​നി​മ നി​ർ​മാ​ണ ക​മ്പ​നി​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ച​ത്.

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ മൂ​ന്ന് ഫീ​ച്ച​ർ ഫി​ലി​മു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ജോ​ധ്പൂ​രി​ൽ ന​ട​ന്ന രാ​ജ​സ്ഥാ​ൻ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ, ഷാ​ജു വാ​ല​പ്പ​ൻ സം​വി​ധാ​നം ചെ​യ്ത ‘നി​ഴ​ൽ വ്യാ​പാ​രി​ക​ൾ’ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി.

ഇ​തേ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ഷെ​ജി​ൻ ആ​ല​പ്പു​ഴ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ, വാ​ല​പ്പ​ൻ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ച്ച് സി​ദ്ദി​ഖ് പ​റ​വൂ​ർ സം​വി​ധാ​നം ചെ​യ്ത ‘സ്വാ​ലി​ഹ്’ മി​ക​ച്ച സി​നി​മ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ (ജ​ലീ​ൽ ബാ​ദു​ഷ), മി​ക​ച്ച ന​ടി (ഡോ. ​അ​ന​ശ്വ​ര), മി​ക​ച്ച സ്വ​ഭാ​വ​ന​ട​ൻ (അ​ഡ്വ. റോ​യ്), മി​ക​ച്ച ബാ​ല​താ​രം (ബേ​ബി ആ​ത്മി​ക) എ​ന്നി​വ​രാ​ണ് മ​റ്റ് ജേ​താ​ക്ക​ൾ. തി​രു​വ​ന​ന്ത​പു​രം സ​ത്യ​ജി​ത് റാ​യ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും ഈ ​ചി​ത്ര​ങ്ങ​ൾ അ​ർ​ഹ​മാ​യി​ട്ടു​ണ്ട്.

ജോ​ധ്പൂ​ർ മ​ഹാ​രാ​ജാ​വ് ഗ​ജ് സി​ങ്, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ജി​ത് ക​പൂ​ർ, മ​ക​ര​ന്ദ് ദേ​ശ്‌​പാ​ണ്ഡെ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​ത്.

കു​ടും​ബം

ഭാ​ര്യ​യും ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ലി​ൻ​സി, മ​ക്ക​ളാ​യ നോ​യ​ൽ, ഡോ. ​നോ​വ, നേ​ഹ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഷാ​ജു വാ​ല​പ്പ​​ന്റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കും പി​ന്നി​ലെ ക​രു​ത്ത്.

Tags:    
News Summary - From exile to the silver screen; Shaju Valappan is showered with awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.