മ​ക്ക മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഭ​ക്ത​ർ​ക്ക്​ വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ

മക്കയിൽ ഹോട്ടലുകളിൽനിന്ന് നേരിട്ട് ഹറമിലേക്ക് വാഹന സൗകര്യം

മ​ക്ക: മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് വാ​ഹ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി. ഏ​കീ​കൃ​ത ഇ-​പ്ലാ​റ്റ്‌​ഫോം വ​ഴി ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.

ഹ​റം മു​റ്റ​ങ്ങ​ളി​ലെ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​റു​ക​ളി​ൽ നേ​രി​ട്ടെ​ത്താ​തെ ത​ന്നെ, താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് സു​ഗ​മ​മാ​യി വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ അ​തോ​റി​റ്റി ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

സേ​വ​ന​ത്തി​​ന്റെ സ​വി​ശേ​ഷ​ത​ക​ൾ

ഡി​ജി​റ്റ​ൽ ബു​ക്കി​ങ്: പ്ര​ത്യേ​ക ഇ-​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക്, അ​തോ​റി​റ്റി​യു​ടെ അം​ഗീ​കൃ​ത വാ​ഹ​നം തീ​ർ​ഥാ​ട​ക​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലെ​ത്തും.

അം​ഗീ​കൃ​ത ഗൈ​ഡു​ക​ളു​ടെ സേ​വ​നം: യാ​ത്ര​യി​ലു​ട​നീ​ളം തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ‘എ​സ്കോ​ർ​ട്ട്’ (അ​ക​മ്പ​ടി സേ​വ​നം) ല​ഭ്യ​മാ​യി​രി​ക്കും.

ര​ണ്ട് ത​രം വാ​ഹ​ന സ​ർ​വി​സാ​ണ്​ ല​ഭി​ക്കു​ക. ഹോ​ട്ട​ലി​ൽ നി​ന്ന് മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക് മാ​ത്ര​മാ​യു​ള്ള വ​ൺ​വേ യാ​ത്ര​യും ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്, ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​കെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന റൗ​ണ്ട​പ്പ്​ യാ​ത്ര​യും. ക​അ്ബ പ്ര​ദ​ക്ഷി​ണ​ത്തി​ന് (ത്വ​വാ​ഫ്) മാ​ത്ര​മാ​യോ, അ​ത​ല്ലെ​ങ്കി​ൽ ത്വ​വാ​ഫും സ​അ്​​യ്​ അ​ട​ക്ക​മു​ള്ള പൂ​ർ​ണ ഉം​റ ക​ർ​മ​ങ്ങ​ൾ​ക്കോ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഹ​റ​മി​ന് സ​മീ​പ​മു​ള്ള നി​ര​വ​ധി ഹോ​ട്ട​ലു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​തി​നോ​ട​കം ഈ ​സം​വി​ധാ​ന​ത്തി​​ന്റെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്ക് കു​റ​ഞ്ഞ പ്ര​യ​ത്ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ഈ ​നൂ​ത​ന ഗ​താ​ഗ​ത സൗ​ക​ര്യം വ​ഴി​യൊ​രു​ക്കും.

Tags:    
News Summary - Direct transportation from hotels to the Haram in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.