നബീൽ
Posted On
date_range Updated On
date_range 43 വർഷമായി സൗദിയിൽ പ്രവാസിയായ കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: നാല് പതിറ്റാണ്ടിലധികമായി സൗദിയിൽ പ്രവാസിയായ കൊല്ലം ജില്ലക്കാരൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ (72) ആണ് മരിച്ചത്. 43 വർഷമായി സൗദിയിൽ കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു.
നിരവധി വർഷക്കാലം ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ: മൈമൂനത്ത്, മക്കൾ: ഫായിസ്, അഷ്‌ഫാഖ് (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.