ദമ്മാമിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി

ദമ്മാം : ഖത്തിഫിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. കൊല്ലം, അഞ്ചൽ, ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് ബുധനാഴ്ച മരിച്ചത്. ഒക്ടോബർ 7 ന് ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനി ബേബി ഖത്തിഫ് മൊവാസാത്ത് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാനിയുടെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ലോക കേരള സഭാംഗം നാസ് വക്കം, സാമൂഹിക പ്രവർത്തകരായ മൻസൂർ നൈന, നവോദയ സന്നദ്ധ പ്രവർത്തകനായ സലിം പട്ടാമ്പി എന്നിവർ അറിയിച്ചു.

Tags:    
News Summary - A Kollam native in Dammam has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.