Posted On
date_range Updated On
date_range അഞ്ച് ദിവസം മുമ്പ് കാണാതായ മലയാളി തീര്‍ഥാടകയെ കണ്ടത്തെി
ജിദ്ദ: അഞ്ച് ദിവസം മുമ്പ് മക്കയില്‍ കാണാതായ മലയാളി തീര്‍ഥാടകയെ കണ്ടത്തെി. ഉംറ നിര്‍വഹിക്കാനത്തെിയ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത കൊല്ലം അഷ്റഫ് മഹലില്‍ നഫീസയെ (61)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹറമിലെ ഒന്നാം ഗേറ്റിന് സമീപം സ്ത്രീകളുടെ ഭാഗത്ത് നിന്ന് കണ്ടത്തെിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഇവരെ ഹറമില്‍ നിന്ന് കാണാതായത്. ബാഡ്ജും മക്കനയും ഉപേക്ഷിച്ചിച്ചതിനാല്‍ കണ്ടു പിടിക്കാന്‍ പ്രയാസമായിരുന്നു. ഈ മാസം പതിനാലിനാണ് കോഴിക്കോട്ടെ സ്വകാര്യ ഉംറഗ്രൂപ് വഴി ഇവരത്തെിയത്. ഭര്‍ത്താവ് ഇമ്പിച്ചിമമ്മു തന്നെയാണ് നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇവരെ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.