ജുബൈലില്‍ സമീറിന്‍െറ കൊലപാതകം: പ്രതികള്‍ കുറ്റസമ്മതം നടത്തി

ജുബൈല്‍: കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചസംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 
പണത്തിന് വേണ്ടി തട്ടിക്കൊണ്ട ്പോവുകയും ക്രൂരമായി മര്‍ദിച്ച ്കൊലപ്പെടുത്തുകയും ചെയ്ത ശേഷം ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് ജുബൈലിലെ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് മലയാളികളും നാല് സ്വദേശികളുമാണ്  കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞത്. ഇവരെ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. മലയാളികളായ അജ്മല്‍, നിസാമുദ്ദീന്‍ എന്നിവരെ കൂടാതെ സ്വദേശികളായ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.
കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം പുറം ലോകം അറിയുന്നത്. ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന സംഘത്തിലെ കണ്ണികളായിരുന്നു കൊല്ലപ്പെട്ട സമീറും കൂട്ടുകാരന്‍ ഫവാസും. അജ്മലും നിസ്സാമുദ്ദീനും ആവശ്യപ്പെട്ടതനുസരിച്ച് സമീറും ഫവാസും അഞ്ചുപെട്ടി മദ്യവുമായി ഖോബാറിലത്തെുകയും മറ്റൊരുവാഹനത്തില്‍ മദ്യം കയറ്റികൊടുക്കുന്നതിനിടെ പൊലീസ് എന്ന വ്യാജേന സ്വദേശികള്‍ പിടികൂടി ഇരുവരേയും ബലമായി വാഹനത്തില്‍ കയറ്റി നാരിയഭാഗത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. 
വണ്ടിക്കുള്ളില്‍വെച്ച് കണ്ണുകള്‍കെട്ടി ഖഫ്ജി റോഡിലുള്ള ഒരു കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ കെട്ടിയിട്ടു. ഇവര്‍ വശം മദ്യം കൊടുത്തു വിട്ട നൗഷാദിനെ ഫോണില്‍ വിളിച്ച് സമീറിനേയും ഫവാസിനേയും വിട്ടയക്കാന്‍ വന്‍ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഇവരെ തടികൊണ്ടും കേബിള്‍ കൊണ്ടും നിരന്തരമായി മര്‍ദിക്കുകയും വിവരം നൗഷാദിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
നൗഷാദുമായി സംസാരിക്കുന്നത് എന്താണെന്ന് അറിയാന്‍ സംഘത്തിന്‍െറ സഹായികളായി പ്രവര്‍ത്തിച്ച നിസാമുദ്ദീനേയും അജ്മലിനേയും അടുത്ത് നിര്‍ത്തി. വിലപേശലിനൊടുവില്‍ 50,000 റിയാല്‍ വരെ നൗഷാദ ്നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും സംഘം കൂടുതല്‍ തുക വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. പിറ്റേന്ന ്തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചപ്പോള്‍ ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി ഫവാസ് അറിയിച്ചു. ഒരു ദിവസം നീണ്ട മര്‍ദനത്തെ തുടര്‍ന്ന് സമീര്‍ ബോധരഹിതനായി. തുടര്‍ന്ന ്സമീറിനെ ബ്ളാങ്കറ്റില്‍ പൊതിഞ്ഞും ഫവാസിനെ രണ്ടാളുടെ തോളിലുമായി വാഹനത്തില്‍ കയറ്റുകയും ജൂബൈല്‍ വര്‍ക്ക ്ഷോപ്പ് ഭാഗത്തേക്ക് കൊണ്ടുവരികയുമായിരുന്നു. ഫവാസിനെ വഴിക്ക് ഇറക്കിവിട്ട ശേഷം സമീറിനെ മണല്‍ വില്‍ക്കുന്ന ഭാഗത്ത് ഉപേക്ഷിച്ച് സംഘം കടന്നു. ഈ സംഭവത്തിന് തലേന്ന് ഇവര്‍ അല്‍അഹ്സയില്‍ ഒരു ചീട്ടുകളി സംഘത്തിന്‍െറ കേന്ദ്രത്തില്‍ കയറി ആക്രമണം നടത്തി പണം തട്ടിയിരുന്നു. ഇതിനുശേഷമാണ് നൗഷാദില്‍നിന്ന് പണം തട്ടാനുള്ള വിദ്യ ആലോചിച്ചതും നടപ്പിലാക്കിയതും. സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം കാസിമി കോടതിയില്‍ പരിഭാഷകനായി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.