ദോഹ: 2022ലെ ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ പ്രതിനിധി സംഘം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ചർച്ച നടത്തി. ഇറ്റാലിയൻ അംബാസഡർ പാസ്കൽ സാൽസാനോ, ഇറ്റാലിയൻ കമ്പനി ലിയനാഡോവിെൻറ സി.ഇ.ഒ അലസ്സാേന്ദ്രാ െപ്രാഫൂമോ എന്നിവരുൾപ്പെട്ട സംഘമാണ് സുപ്രീം കമ്മിറ്റി ആസ്ഥാനത്തെത്തിയത്. 2022ലെ ലോകകപ്പ് ചാമ്പ്യൻഷിപ്പുമായുള്ള ശക്തമായ സഹകരണം തുടരുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റിയുമായി ഇറ്റാലിയൻ സംഘം സംസാരിച്ചു.
അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിലേക്കുള്ള വീഡിയോ സർവൈലൻസ്, ആക്സസ് കൺേട്രാൾ, ആൻറി–ഇൻട്രൂഷൻ, പബ്ലിക് ഇൻഫർമേഷൻ, ടെലി കമ്മ്യൂണിക്കേഷൻസ്, ഓട്ടോമേഷൻ സിസ്റ്റംസ് തുടങ്ങിയവ ലിയനാഡോ കമ്പനിയാണ് കൂടുതലായും നൽകുന്നത്.
ഗൾഫാർ അൽ മിസ്നാദിനോടൊപ്പം സലിനി ഇംേപ്രജിലോ ആണ് സ്റ്റേഡിയത്തിെൻറ പ്രധാന കോൺട്രാക്ടർമാർ. ലിയനാഡോ കമ്പനിയിൽ നിന്നുള്ള കൂടുതൽ സുരക്ഷാ സംവിധാനങ്ങളും മറ്റും ചർച്ചക്കിടയിൽ കമ്പനി അധികൃതർ സുപ്രീം കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു.സുപ്രീം കമ്മിറ്റി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ മാജ് അലി മുഹമ്മദ് അൽ അലി ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.