ലുസെയ്ലിലെ വെൻഡോം മാളിൽ ആരംഭിച്ച ജംബോ ഇലക്ട്രോണിക്സ് എൽ.ജി ബ്രാൻഡ് ഷോപ്പ് ഉദ്ഘാടനത്തിൽ നിന്ന്
ദോഹ: ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ജംബോ ഇലക്ട്രോണിക്സ് ലുസെയ്ലിലെ വെൻഡോം മാളിൽ പുതിയ എൽ.ജി ബ്രാൻഡ് ഷോപ് പ്രവർത്തനം ആരംഭിച്ചു. ഖത്തറിലുടനീളം റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും എൽ.ജി ഇലക്ട്രോണിക്സുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നത്. എൽ.ജിയുടെ ഏറ്റവും പുതിയ ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ, ഐ.ടി ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ലുസൈലിലെ പ്ലേസ് വെൻഡോം മാളിലെ പുതിയ എൽ.ജി ബ്രാൻഡ് ഷോപ് (1 ഫ്ലോർ, ഷോപ് നമ്പർ 132) ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്നു. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ നേരിട്ട് പ്രവർത്തിപ്പിച്ചുനോക്കാനും സവിശേഷതകൾ മനസ്സിലാക്കാനും സാധിക്കുന്ന രീതിയൽ പ്രത്യേക ‘ഡെമോൺസ്ട്രേഷൻ സോണുകൾ’ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പ്രീമിയം ഷോപ്പിങ് അനുഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്ലേസ് വെൻഡോം മാളിൽ പുതിയ ഷോപ് ആരംഭിച്ചതെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജിദ് സുലൈമാൻ പറഞ്ഞു. എൽ.ജിയുമായുള്ള പങ്കാളിത്തത്തിലൂടെ ലോകോത്തരമായ ഉൽപന്നങ്ങൾ ഖത്തറിലെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബര -റീട്ടെയിൽ വിൽപനയിൽ പ്ലേസ് വെൻഡോം പ്രധാന കേന്ദ്രമാണ്. ഇവിടെ എൽ.ജി ബ്രാൻഡ് ഷോപ് ആരംഭിക്കുന്നതിലൂടെ ജംബോ ഇലക്ട്രോണിക്സിന്റെ വളർച്ചയുടെ തുടർച്ചയാണെന്ന് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു. മികച്ച വിൽപനാനന്തര സേവനവും ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എക്സ് ക്ലൂസിവ് ലോഞ്ച് പ്രമോഷനുകൾ, ലൈവ് പ്രോഡക്ട് ഡെമോൺസ്ട്രേഷൻ, കൺസൽട്ടേഷനുകൾ, സമഗ്രമായ വിൽപനാനന്തര സേവനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ ചുവടുവെപ്പോടെ ഖത്തറിലെ സാങ്കേതികവികസന രംഗത്ത് തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ജംബോ ഇലക്ട്രോണിക്സെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.