ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, അബ്ബാസ് അറാഗ്ചി
ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ചചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ഫോണിൽ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജനീവയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടത്തിയ ചർച്ചയിൽ കൃത്യമായ പരിഹാരം ഉണ്ടായിരുന്നില്ല. തുടർന്ന് യു.എസ് സൈനിക നീക്കം സജീവമാക്കാനൊരുങ്ങുന്നുവെന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.
ചർച്ചയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ച തുടരേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി പിന്തുണ ആവർത്തിച്ചു. മേഖലയിലെ ജനങ്ങളെ യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും പ്രത്യാഘാതങ്ങളിൽനിന്ന് ഒഴിവാക്കാൻ യോജിച്ച ശ്രമം അനിവാര്യമാണ്. ഭിന്നത പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങളിലൂടെ സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.