ലോക ബീച്ച് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ക്രൊയേഷ്യയെ നേരിടുന്നു
ദോഹ: ചൈനയിലെ പിങ്ടാനിൽ നടക്കുന്ന 11ാമത് ലോക ബീച്ച് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രധാന റൗണ്ട് മത്സരത്തിൽ ഖത്തർ ക്രൊയേഷ്യയോട് പരാജയപ്പെട്ടു. വെള്ളിയാഴ്ച ഖത്തർ അർജന്റീനയെയും പോർച്ചുഗലിനെയും നേരിടും. ഗ്രൂപ് ഡിയിൽനിന്ന് മൂന്നാം സ്ഥാനക്കാരായാണ് ടീം പ്രധാന റൗണ്ടിലേക്ക് മുന്നേറിയത്. ഉറുഗ്വെയെ 2-0ത്തിന് തോൽപിച്ച ഖത്തർ യു.എസിനോട് 1-2നും ജർമനിയോട് 0-2നും പരാജയപ്പെട്ടിരുന്നു. ഓരോ ഗ്രൂപ്പിൽനിന്നും മൂന്നു ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന രീതിയായിരുന്നു പ്രാഥമിക റൗണ്ടിൽ. ജൂൺ 23നാണ് ടൂർണമെന്റ് സമാപിക്കുന്നത്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഖത്തർ അഞ്ചാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.