ദോഹ: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുമായി ഖത്തർ നാഷനൽ ലൈബ്രറി. 2025ൽ 12.5 ലക്ഷത്തിലധികം പേരാണ് ലൈബ്രറി സന്ദർശിച്ചത്. 2017ൽ നവീകരിച്ച പുതിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സന്ദർശക കണക്കാണിത്. 2024ൽ 11.9 ലക്ഷം സന്ദർശകരായിരുന്നു ലൈബ്രറിയിലെത്തിയിരുന്നത്.
കൂടാതെ, കഴിഞ്ഞ വർഷം 29,000 പേർ പുതിയതായി ലൈബ്രറിയിൽ അംഗത്വം എടുത്തിട്ടുണ്ട്. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 3,19,190 ആയി ഉയർന്നു. ഏകദേശം 4,15,000 പ്രിന്റ് പുസ്തകങ്ങൾ അംഗങ്ങൾ കൈവശം കൊണ്ടുപോയി വായിച്ചു. ലൈബ്രറിയുടെ ഡിജിറ്റൽ സേവനങ്ങൾക്കും വലിയ സ്വീകാര്യതയാണ് അംഗങ്ങളിൽനിന്ന് ലഭിക്കുന്നത്.
2024ൽ മാത്രം 28 ലക്ഷം ഡിജിറ്റൽ കോപ്പികൾ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തു. ലൈബ്രറിയുടെ ആപ്പ് 77,000ത്തിലധികം തവണയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്.
ഇ -റിസോഴ്സുകൾ 3.1 ദശലക്ഷത്തിലധികം തവണ ഉപയോഗിക്കപ്പെട്ടു. ലൈബ്രറിയുടെ ഡിജിറ്റൽ ഹെറിറ്റേജ് കലക്ഷൻ പേജിന് 33 ലക്ഷത്തിലധികം കാഴ്ചക്കാരുമുണ്ട്. ലൈബ്രറിയുടെ പ്രധാന പദ്ധതിയായ 'ഖത്തർ റീഡ്സ്'-ലെ പരിപാടികളിൽ 2025-ൽ 85,000-ത്തിലധികം പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ 10,000 പേരുടെ വർധനവാണുണ്ടായിട്ടുള്ളത്. രാജ്യത്തെ പ്രധാന സാംസ്കാരിക-വിജ്ഞാന കേന്ദ്രമെന്ന നിലയിൽ ലൈബ്രറിയുടെ സ്വാധീനം വർധിച്ചുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.