ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

കൂ​ടു​ത​ൽ എ​യ​ർ​ലൈ​ൻ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും

ദോ​ഹ: വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ഖ​ത്ത​റി​ൽ നി​ന്ന് സ​ർ​വി​സ് ന​ട​ത്താ​ൻ കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ. എ​ട്ട് വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ൾ ദോ​ഹ​യി​ൽ നി​ന്ന് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ൾ വൈ​കാ​തെ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഫ്ളൈ ​ദു​ബൈ, എ​യ​ർ അ​റേ​ബ്യ, ഒ​മാ​ൻ എ​യ​ർ, റോ​യ​ൽ ജോ​ർ​ഡാ​നി​യ​ൻ, ടാ​ർ​കോ ഏ​വി​യേ​ഷ​ൻ, യു​എ​സ്-​ബം​ഗ്ല എ​യ​ർ ലൈ​ൻ​സ്, മി​ഡി​ലീ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ്, ഹി​മാ​ല​യ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​യാ​ണ് ദോ​ഹ​യി​ൽ നി​ന്ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് പു​നഃ​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 28 വ​രെ​യു​ള്ള സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു കൂ​ടി സ​ർ​വി​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഖ​ത്ത​ർ സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കൂ​ടു​ത​ൽ വി​ദേ​ശ​വി​മാ​ന​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തോ​ടെ, ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ. യു.​എ​സ് -ഇ​റാ​ൻ യു​ദ്ധ​ത്തി​നു ശേ​ഷം ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് മാ​ത്ര​മാ​ണ് രാ​ജ്യ​ത്തു​നി​ന്ന് ഇ​തു​വ​രെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. 

Tags:    
News Summary - More airlines will operate services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.