ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​ക്കി ഖ​ത്ത​ർ

 ദോ​ഹ: മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പാ​കി​സ്താ​ന്റെ മ​ധ്യ​സ്ഥ​തയി​ൽ അ​ടു​ത്ത​ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കി​നി​രി​ക്കെ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യും പ​ങ്കാ​ളി​ത്ത രാ​ഷ്ട്ര​ങ്ങ​ളു​മാ​യും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​ക്കി ഖ​ത്ത​ർ. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി കു​വൈ​ത്ത്, ഒ​മാ​ൻ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജാ​റ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ ബി​ൻ ഹ​മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ​ബു​സൈ​ദി എ​ന്നി​വ​രു​മാ​യി ടെ​ലി​ഫോ​ണി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.

യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​വും, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യി​ൽ നേ​താ​ക്ക​ൾ പ​ങ്കു​വെ​ച്ചു. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ​നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ എ​ല്ലാ ക​ക്ഷി​ക​ളും ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​യു​ടെ മൂ​ല​കാ​ര​ണ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്കാ​നും, ഭാ​വി​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ ഒ​രു ക​രാ​റി​ലെ​ത്താ​നും ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Qatar intensifies diplomatic talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.