സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ​ദ് അ​ൽ ഷ​റാ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഔ​ദ്യോ​​ഗി​ക സ​ന്ദ​ർ​ശ​നം ഖ​ത്ത​ർ അ​മീ​ർ -സി​റി​യ​ൻ പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഔ​ദ്യോ​​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തി​യ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ​ദ് അ​ൽ ഷ​റാ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം ദോ​ഹ​യി​ലെ​ത്തി​യ​ത്. അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ, പ്ര​സി​ഡ​ന്റി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടെ​യു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഖ​ത്ത​ർ അ​മീ​ർ സ്വാ​ഗ​തം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും വി​ല​യി​രു​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ കൂ​ടി​യാ​ലോ​ചി​ച്ചു.


 



പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി, കൂ​ടാ​തെ നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ, പ്ര​വാ​സി മ​ന്ത്രി അ​സ​ദ് അ​ൽ ഷൈ​ബാ​നി, നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് സി​റി​യ​ൻ പ്ര​സി​ഡ​ന്റി​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നും അ​മീ​ർ ഒ​രു​ക്കി​യി​രു​ന്നു.

സി​റി​യ​ൻ നേ​തൃ​ത്വ​വു​മാ​യി വ​ള​രെ അ​ടു​ത്ത ന​യ​ത​ന്ത്ര ബ​ന്ധ​മാ​ണ് ഖ​ത്ത​റി​നു​ള്ള​ത്. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​റി​യ​യി​ൽ ഖ​ത്ത​ർ എം​ബ​സി തു​റ​ന്ന​ത് അ​ഹ​മ​ദ് അ​ൽ ഷ​റാ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ്. ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം സി​റി​യ​യി​ൽ ആ​ദ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ലോ​ക​നേ​താ​വും ഖ​ത്ത​ർ അ​മീ​റാ​യി​രു​ന്നു. നി​ല​വി​ൽ സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, നി​ക്ഷേ​പം എ​ന്നി​വ​യി​ൽ ഖ​ത്ത​ർ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Official visit: Qatari Emir meets Syrian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.