ഹു​ർ​മു​സ് പ്ര​തി​സ​ന്ധി; "പ​രി​ഹ​രി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്തം'

ദോ​ഹ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കേ​ണ്ട​ത് ഒ​രു രാ​ജ്യ​ത്തി​ന്റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്ന് ഖ​ത്ത​ർ. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണ്. ഹു​ർ​മു​സ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ്ര​തി​വാ​ര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദ് ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി എ​ല്ലാ മ​ധ്യ​സ്ഥ ക​ക്ഷി​ക​ളു​മാ​യും ഖ​ത്ത​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി യു.​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ക​ക്ഷി​ക​ളു​മാ​യി ഖ​ത്ത​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷ സമയങ്ങളിൽ രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് മ​ധ്യ​സ്ഥ​ ശ്രമങ്ങളാണ് ഏറ്റവും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം. യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ഇ​സ്‌​ലാ​മാ​ബാ​ദ് ച​ർ​ച്ച​ക​ളു​ടെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, പാ​കി​സ്താ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി, എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ദി​വ​സേ​ന വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ച​രി​ത്ര​പ​ര​മാ​യി ഖ​ത്ത​ർ വി​ശ്വ​സ​നീ​യ പ​ങ്കാ​ളി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി​യി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ പ​ങ്കാ​ളി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വി​ശ​ദീ​ക​രി​ച്ചു. ലെ​ബ​നാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ലം​ഘ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ലെ​ബ​ന​ന്റെ ഐ​ക്യ​ത്തെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും ഖ​ത്ത​ർ പി​ന്തു​ണ​ക്കും. മേ​ഖ​ല​യി​ലു​ട​നീ​ളം അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ഊ​ർ​ജ വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, വെ​ടി​നി​ർ​ത്ത​ൽ തു​ട​ര​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കഴിഞ്ഞദിവസം ആശയവിനിമയം നടത്തി.

ഇതിനിടെ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന അ​റ​ബ് ലീ​ഗ് കൗ​ൺ​സി​ൽ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് യോ​ഗം ന​ട​ന്ന​ത്. ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​അ​ദ് അ​ൽ മു​റൈ​ഖി​യാ​ണ് പ​ങ്കെ​ടു​ത്ത​ത്.

അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​യ​മ​പ്ര​കാ​ര​മു​ള്ള ഇ​റാ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. 

Tags:    
News Summary - Hormuz crisis; "It is everyone's responsibility to resolve it"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.