നി​കു​തി റി​ട്ടേ​ൺ ജൂ​ൺ 30 വ​രെ സ​മ​ർ​പ്പി​ക്കാം

ദോ​ഹ: 2025 വ​ർ​ഷ​ത്തെ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി (ജി.​ടി.​എ). നി​കു​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും നി​കു​തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. നേ​ര​ത്തെ ഏ​പ്രി​ൽ 30 വ​രെ​യാ​യി​രു​ന്നു സ​മ​യ​മ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ, ട്രേ​ഡ് ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ ഹോം ​ലൈ​സ​ൻ​സ് ഉ​ള്ള എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ക​മ്പ​നി​ക​ളും പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ധ​രീ​ബ ടാ​ക്സ് പോ​ർ​ട്ട​ൽ വ​ഴി നി​ർ​ദി​ഷ്ട കാ​ല​യ​ള​വി​നു​ള്ളി​ൽ നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, പെ​ട്രോ​ളി​യം, പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മ​ല്ല. ഇ​വ​ർ ഏ​പ്രി​ൽ 30ന​കം ത​ന്നെ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം പി​ഴ അ​ട​യ്‌​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ, നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ തു​ട​രാ​നും നി​കു​തി​ദാ​യ​ക​ർ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​തോ​റി​റ്റി ഓ​ർ​മി​പ്പി​ച്ചു. 

Tags:    
News Summary - Tax returns can be filed until June 30th.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.