സീലൈൻ കടലിൽ ഒഴുക്കിൽപെട്ട വാഹനം പുറത്തെടുക്കുന്നു
ദോഹ: സീലൈനിൽ കടലിൽ ഒഴുക്കിൽപെട്ട വാഹനം രക്ഷപ്പെടുത്തി പരിസ്ഥിതി മന്ത്രാലയം.സ്വദേശി പൗരന്റെ വാഹനം കടലിൽ കുടുങ്ങിതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി, ആംബുലൻസ് സംഘം എന്നിവരുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.അടിയന്തര സംഘങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വാഹനം പുറത്തെടുത്തു. ആർക്കും പരിക്കോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. വാഹനം സുരക്ഷിതമായി കരക്ക് കയറ്റാനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.