സ്കിയ ഖത്തർ ഉസ്താദ് അലിയാർ ഖാസിമിക്ക് സ്വീകരണം നൽകിയപ്പോൾ
ദോഹ: ഖത്തറിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഇസ് ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അലിയാർ ഖാസിമിക്ക് സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ ഖത്തർ) സ്വീകരണം നൽകി.
സ്നേഹവും പുഞ്ചിരിയും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാതൃകയുള്ള വ്യക്തിത്വങ്ങളാവുകയും മാനവരാശിയോട് സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സമീപനം സ്വീകരിക്കുകയും ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾചറൽ സെന്ററിന്റെ അതിഥിയായാണ് അേദ്ദഹം ഖത്തറിലെത്തിയത്.
സ്കിയ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. അദ്നാൻ മുഹമ്മദ് ഖിറാഅത്ത് നടത്തി.
ഉപദേശക സമിതി അംഗങ്ങളും ഭാരവാഹികളും ചേർന്ന് ഉസ്താദിന് ഉപഹാരം സമർപ്പിച്ചു. ഫഖ്റുദ്ദീൻ, റഷീദ് അഹ്മദ്, മൻസൂർ, ഷാജഹാൻ, ഫഹദ്, നൗഷാദ് അണ്ടൂർക്കോണം എന്നിവർ സംസാരിച്ചു. സെക്രട്ടറി നിസാം, പി.ആർ കൺവീനർ സുധീർ, തിരുവനന്തപുരം ജില്ലാ കോഓഡിനേറ്റർ റിയാസ് മാഹീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.