ദോഹ: ഗസ്സയിൽ വെടിനിർത്തലിനും സമാധാന ശ്രമങ്ങൾക്കുമായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് യുനെസ്കോ. ഈജിപ്ത്, തുർക്കിയ, യു.എസ് എന്നിവയുമായി ചേർന്ന് മേഖലയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ നിർവഹിക്കുന്ന ശ്രമങ്ങളെയാണ് യു.എന്നിന്റെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടനയായ യുനെസ്കോ എക്സിക്യൂട്ടിവ് ബോർഡിലെ അംഗരാജ്യങ്ങൾ പ്രശംസിച്ചത്.
യുനെസ്കോ 222ാമത് എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ ഗസ്സയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് തുർക്കിയ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഖത്തർ വഹിച്ച ശ്രമങ്ങളെ വിശദീകരിച്ചത്.
തുടർന്ന് നടന്ന ചർച്ചയിൽ ഗസ്സയിലെ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസം നിർണായകമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് വിശദീകരിച്ചു. വിഷയത്തിൽ യുനെസ്കോയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.