Posted On
date_range Updated On
date_range ഓൾഡ് ദോഹ പോർട്ട് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
ദോഹ: ഓൾഡ് ദോഹ പോർട്ട് ഇന്റർചേഞ്ചിലെ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. കൂടാതെ, ഷാർക്ക് ഇന്റർചേഞ്ച് മുതൽ ഇസ്ലാമിക് മ്യൂസിയം ഇന്റർചേഞ്ച് വരെയുള്ള അൽ ദഫ്നയിലേക്ക് പോകുന്ന കോർണിഷ് സ്ട്രീറ്റും അറ്റകുറ്റപ്പണികളുടെ ഭാഗമായി താൽക്കാലികമായി അടച്ചിടും. വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ ശനിയാഴ്ച രാവിലെ ഏഴു വരെയാണ് റോഡ് അടച്ചിടുക. വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സമീപ പാതകൾ ഉപയോഗിക്കണെമെന്നും അശ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.