ക്യുഗെറ്റ് `പൂവിളി 2026' ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ഗവൺമെന്റ് എൻജിനീയറിങ് കോളജ്, തൃശൂർ അലുമ്നി –ഖത്തർ ചാപ്റ്ററായ ക്യുഗെറ്റ് ഓണാഘോഷം പൂവിളി 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ആഘോഷപ്പൊലിമയും സമന്വയിപ്പിച്ച് സംഘടിപ്പിച്ചു. അലുമ്നി അംഗങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ച പരിപാടി ഒത്തൊരുമയുടെ ആഘോഷമായി.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ മാത്യു ഫ്രാൻസിസ്, ഇ.ജെ. ജോൺ, കെ.ബി. ഷെരീഫ്, മുഹമ്മദ് ആർ. ഫൈസൽ, അഞ്ജലി പ്രസന്നൻ എന്നിവർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

മേളം ദോഹ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയുടെ വരവ് ആഘോഷത്തിന്റെ മാറ്റുകൂട്ടി. രംഗപൂജ, പുലികളി, ഏലിയൻസ് മാഷപ്പ്, പെൺകുട്ടികളുടെ പൊന്നോണം ബീറ്റ്സ്, ഓണപ്പാട്ടുകൾ, വനിതകളുടെ കാസവ് ഗ്രൂവ്സ്, കനൽ ഖത്തർ അവതരിപ്പിച്ച നാടൻപാട്ട് എന്നിവയായിരുന്നു സാംസ്കാരിക പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. ക്യുഗെറ്റിന്റെ ഗ്രോ യുവർ ഗ്രീൻ ഫുഡ് പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ സീസണിന് തുടക്കം കുറിച്ച് അംഗങ്ങൾക്ക് വിത്തുകൾ വിതരണം ചെയ്തു.

സ്വന്തമായി ഭക്ഷണം കൃഷി ചെയ്യാനും പ്രകൃതിയുമായി കൂടുതൽ അടുക്കാനും ഈ സംരംഭത്തിലൂടെ ക്യുഗെറ്റ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചടങ്ങിൽ കെ.എം. സാലിഹുദ്ദീൻ സ്വാഗതവും ക്യുഗെറ്റ് വൈസ് പ്രസിഡന്റ് സിബിൽ സജീത് സ്പോൺസർമാർക്ക് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി വി. നിഷാബ്, പരിപാടിയുടെ കോഓഡിനേറ്റർമാർ എന്നിവർ പരിപാടികൽക്ക് നേതൃത്വം നൽകി.

Tags:    
News Summary - Grand Onam Celebration by QGET Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.