എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി
ആഘോഷ പരിപാടിയിൽ വിദ്യാർഥികൾ ഗാന്ധിജിയായി
വേഷപ്പകർച്ച നടത്തിയപ്പോൾ
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷം
ദോഹ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റ് വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതം, മൂല്യങ്ങൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളിൽ ആഴത്തിലുള്ള അറിവും താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആഘോഷ ചടങ്ങുകളിൽ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, സീനിയർ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, ഈവനിങ് സെക്ഷൻ ഹെഡ് ശാലിനി ശർമ്മ, ജൂനിയർ സെക്ഷൻ ഹെഡ് സമീന അഷ്ഫാഖ്, കെ.ജി വിഭാഗം സെക്ഷൻ ഹെഡ് സുജ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കിന്റർഗാർട്ടൻ വിഭാഗം വിദ്യാർഥികൾക്കായി ദേശഭക്തിഗാനങ്ങൾ, 'ലിറ്റിൽ വോയ്‌സസ്, ബിഗ് വാല്യൂസ്', 'വാക്ക് വിത്ത് ദി ലിറ്റിൽ ലീഡേഴ്സ്', 'ഡ്രസ് അപ്പ് ആൻഡ് സല്യൂട്ട്' തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഗാന്ധിയൻ ആശയങ്ങളും അവയുടെ സമകാലിക പ്രസക്തിയും പ്രമേയമാക്കി, ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഗാന്ധിജിയായി വേഷപ്പകർച്ച, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, ഡിബേറ്റ്, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. കൂടാതെ, ഗാന്ധിജിയുടെ ജീവിതവും രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകളും ആസ്പദമാക്കി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വലിയ ആവേശത്തോടെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.