ഖത്തറിൽ കടൽ ശുചീകരണ പ്രവൃത്തികളുമായി പരിസ്ഥിതി മന്ത്രാലയം

ദോഹ: സമുദ്ര പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ കടലിൽ തള്ളിയ മാലിന്യങ്ങൾ പാരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നീക്കം ചെയ്തു. മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ നടത്തിയത്. നീക്കം ചെയ്ത മാലിന്യങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് സംസ്കരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.

കടലിലോ തീരപ്രദേശങ്ങളിലോ മാലിന്യങ്ങൾ തള്ളരുതെന്ന് മന്ത്രാലയം സമുദ്രയാത്രികരോടും മത്സ്യബന്ധന തൊഴിലാളികളോടും അഭ്യർത്ഥിച്ചു. സമുദ്ര പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Ministry Removes Marine Pollution Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.