ഖത്തർ, സിംഗപ്പൂർ പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ ആൽഥാനി, ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ സിംഗപ്പൂർ പ്രതിരോധ മന്ത്രിയും പബ്ലിക് സർവിസസ് കോഓഡിനേറ്റിങ് മന്ത്രിയുംമായ ചാൻ ചുൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ പൊതുതാൽപര്യമുള്ള വിഷയങ്ങൾ, ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Doha Talks Boost Defense Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.