എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച 'മോം​ടോ​ക്ക്' സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 'മോം​ ടോ​ക്ക്' സം​ഗ​മം

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​ർ​ക്കാ​യി 'മോം​ടോ​ക്ക് - വി​മ​ൺ എം​പ​വ​റി​ങ് വി​മ​ൺ' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സം​ഗ​മം ന​ട​ത്തി. സ്കൂ​ൾ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി അ​മ്മ​മാ​ർ​ക്ക് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും പു​തി​യ അ​റി​വു​ക​ൾ നേ​ടാ​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും വേ​ദി​യൊ​രു​ക്കി.

അ​ധ്യാ​പ​ക​രു​ടെ സ്വാ​ഗ​ത നൃ​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം മേ​ധാ​വി സു​ഫീ​റ അ​ഷ്‌​റ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന 'ഇ​ൻ​സൈ​റ്റ് ആ​ൻ​ഡ് ഐ​ഡി​യാ​സ്' സെ​ഷ​നി​ൽ പോ​സി​റ്റീ​വ് പാ​ര​ന്റി​ങ്, കു​ട്ടി​ക​ളി​ൽ ബ​ന്ധ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​ക്ക​ൽ, അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ അ​ടു​ത്ത​റി​യ​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

കു​ട്ടി​ക​ളി​ൽ ലിം​ഗ​സ​മ​ത്വ​വും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നു​ള്ള ശേ​ഷി​യും വ​ള​ർ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും, കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ സം​സാ​രി​ച്ചു. അ​മ്മ​മാ​രു​ടെ മാ​ന​സി​ക -ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. സ്റ്റെ​ഫി രാ​കേ​ഷ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും അ​മ്മ​മാ​രു​ടെ വി​വി​ധ ച​ർ​ച്ച​ക​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - 'Mom Talk' event at M.E.S. Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.