ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡ് ചു​രു​ക്ക​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ടു; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാം

ദോ​ഹ: വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ടൂ​റി​സം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​വാ​ർ​ഡി​ന്റെ ചു​രു​ക്ക​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 276 നോ​മി​നേ​ഷ​നു​ക​ളാണ് അ​ന്തി​മ പ​ട്ടി​ക​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഏ​ഴ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 സ​ബ്‌​കാ​റ്റ​ഗ​റി​ക​ളി​ൽ നി​ന്ന് 1,623ല​ധി​കം അ​പേ​ക്ഷ​ക​ളാ​ണ് ആ​കെ ല​ഭി​ച്ച​ത്.

വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കാ​ളി​ക​ളാ​കാം. ഒ​ക്ടോ​ബ​ർ 5 മു​ത​ൽ 12 വ​രെ സ്വ​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഖ​ത്ത​റി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​യും സ​ന്ദ​ർ​ശ​ക​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ക. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​വം​ബ​ർ 23ന് ​ന​ട​ക്കും.

ടൂ​റി​സം രം​ഗ​ത്തെ മി​ക​ച്ച വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സേ​വ​ന​ങ്ങ​ളി​ലെ മി​ക​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളും വ​ള​ർ​ത്തു​ക, രാ​ജ്യ​ത്തി​ന്റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​പു​ര​സ്കാ​ര​ത്തി​ലൂ​ടെ ഖ​ത്ത​ർ ടൂ​റി​സം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Qatar Tourism Awards shortlist released; public can vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.