അൽ സദ്ദ് താരം അക്രം അഫിഫി പരിശീലനത്തിൽ 

അമീർ കപ്പിൽ ഇന്ന് സെമി പോരാട്ടം

ദോഹ: അമീർ കപ്പ് ഫുട്ബാളിൽ തിങ്കളാഴ്ച സെമിഫൈനൽ പോരാട്ടം. വൈകീട്ട് അഞ്ചിന് അൽ ഗറാഫ അൽ വക്റയെയും, രാത്രി 7.45ന് നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് അൽ ദുഹൈലിനെയും നേരിടും. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. വിജയികൾ, വെള്ളിയാഴ്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. കഴിഞ്ഞയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ അൽസദ്ദ് അൽ അഹ്ലിയെയും (4-0), അൽ ദുഹൈൽ അൽ സൈലിയയെയും (4-1), അൽ ഗറാഫ ഖത്തർ എസ്.സിയെയും (2-1) തോൽപിച്ചാണ് സെമി ഫൈനലിൽ കടന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ അൽ റയ്യാനെ അൽ വക്റ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് സെമിയിൽ കടന്നത്. നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 5-4നായിരുന്നു ഷൂട്ടൗട്ട് ജയം.

ഖത്തർ സ്റ്റാർസ് ലീഗ് കിരീടം ചൂടിയ ചാമ്പ്യൻ ക്ലബ് അൽ സദ്ദ് തുടർച്ചയായ മറ്റൊരു കിരീടവും കൂടി സ്വന്തമാക്കി ലോകകപ്പിന് മുമ്പ് സീസൺ അവസാനിപ്പിക്കാനാണ് കളത്തിലിറങ്ങുന്നത്.

Tags:    
News Summary - today in Aamir Cup Semi fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.