ഹസംമിബൈരീക് ആശുപത്രിയിലെ പുകവലി നിർത്തൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുകവലി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ നടപടികളുമായി രാജ്യം. ഇതിെൻറ ഭാഗമായി ഹസംമൊബൈരീക് ആശുപത്രിയിൽ പുതിയ, പുകവലി നിർത്തൽ സഹായക ക്ലിനിക് തുറന്നു. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ തരത്തിലുമുള്ള ചികിത്സയും ഉപദേശനിർദേശങ്ങളും നൽകുകയെന്ന ലക്ഷ്യവുമായാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) പുതിയ ക്ലിനിക് തുറന്നിരിക്കുന്നത്. രാജ്യത്തിെൻറ ഏത് പ്രദശേത്തും സൗകര്യപ്രദമായ തരത്തിൽ ഇത്തരത്തിലുള്ള ആളുകൾക്ക് ചികിത്സ നൽകുകയെന്നതാണ് എച്ച്.എം.സിയുടെ ടുബാക്കോ കൺട്രോൾ സെൻററിെൻറ ലക്ഷ്യം. ടുബാക്കോ കൺട്രോൾ സെൻറർ മേധാവി ഡോ. അഹമദ് അൽ മുല്ല, ഹമദ് ജനറൽ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അൽ ഇസ്ഹാഖ്, മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ് അലി അൽ മുഹമ്മദ് തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. 40240708 എന്ന നമ്പറിൽ വിളിച്ച് പുതിയ ക്ലിനിക്കിലേക്കുള്ള അപ്പോയ്ൻറ്മെൻറുകൾ എടുക്കാം. ഹമദ് ആശുപത്രികളിൽനിന്നോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നോ ഡോക്ടർമാർ റഫർ ചെയ്യുന്നവർക്കും േസവനം ലഭ്യമാണ്. കഴിഞ്ഞ വർഷം അൽവക്റ ആശുപത്രിയിലും പുകവലി നിർത്തൽ സഹായക ക്ലിനിക് തുറന്നിരുന്നു. ഹസംമിബൈരിക് ആശുപത്രിയിലും ക്ലിനിക് തുറന്നതോടെ സൗകര്യങ്ങൾ കൂടുതൽ വിപുലമാവുകയാണ്. അതിവേഗം വികസിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിലുള്ളവർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും പുതിയ ക്ലിനിക്കിൽ സേവനങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വൈദ്യസഹായങ്ങൾ നൽകുന്നതോടൊപ്പം പുകവലിയുടെ ദൂഷ്യഫലങ്ങളെ പറ്റിയുള്ള ബോധവത്കരണവും ക്ലിനിക്കൽ ലഭിക്കും. പുകവലി നിർത്താൻ സഹായകരമാകുന്ന കൗൺസലിങ്ങും സ്വഭാവരീതികളിൽ വ്യത്യാസമുണ്ടാക്കുന്നതിനുള്ള സഹായങ്ങളും ലഭിക്കും.
പുകയില ഉപയോഗം മൂലമുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങളാൽ രാജ്യത്ത് പ്രതിവർഷം മരിക്കുന്നത് 300ലധികം പേരാണെന്ന് ഖത്തർ കാൻസർ സൊസൈറ്റി കണക്കുകൾ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലം രോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്. പുകയില ഉപയോഗിക്കുന്നതിലൂടെയുള്ള സാമ്പത്തിക ബാധ്യത പ്രതിവർഷം 801 മില്യൻ റിയാലാണ്. ഇത് ആരോഗ്യമേഖലയെ നേരിട്ടും നേരത്തെ രോഗബാധിതരാകുന്നതിലൂടെ ഉൽപാദന ക്ഷമതയെ പരോക്ഷമായും ബാധിക്കുന്നു. 2015ൽ രാജ്യത്ത് അഞ്ചിലൊരാൾ ദിവസവും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരായിരുന്നെങ്കിൽ 2016ൽ ഇത് ഏഴിലൊരാളായി മാറിയിരുന്നു.
മറ്റു വികസിത രാജ്യങ്ങളിലേക്കാൾ കുറവാണ് ഖത്തറിലെ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരുടെ എണ്ണമെങ്കിലും നിലവിൽ 28,800 പേർ അതുപയോഗിക്കുന്നുണ്ട്. ഇത് തുടരുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ്. വർധിച്ച തോതിൽ വായിലെ അർബുദത്തിന് ഇത് കാരണമാകുന്നു.
ലോകമെമ്പാടും ഉപേക്ഷിക്കപ്പെടുന്ന പൊതു മാലിന്യങ്ങളുടെ പട്ടികയിൽ സിഗരറ്റിെൻറ അവശിഷ്ടങ്ങളാണ്. ഖത്തറിൽ മാത്രം 927 ടൺ സിഗരറ്റ് മാലിന്യങ്ങളാണ് പ്രതിവർഷം കണ്ടെടുക്കുന്നത്.
കോവിഡ്-19 മഹാമാരിക്കിടയിൽ പുകവലിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ നൽകുന്നത്. കോവിഡ്-19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ട്.
പുകവലി രോഗിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്. പുകവലിയിൽ അതിെൻറ എല്ലാ രൂപങ്ങളും ഉൾപ്പെടും. അതിനാൽ ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ്-19െൻറ രോഗവ്യാപനത്തിൽ പങ്ക് വഹിക്കുന്നുണ്ട്. ശീഷ പരസ്പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റംകൂടിയാണ് നടക്കുന്നത്.
ശീഷയിലെയും ട്യൂബിലെയും ഹ്യൂമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. ഇവ ലഭ്യമാകുന്ന കഫേകളിലും റസ്റ്റാറൻറുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.
പുകവലി ശീലമുള്ളവർക്ക് കോവിഡ്-19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾ കൊണ്ട് വായിൽ നേരിട്ട് സ്പർശിക്കും. ഇതും രോഗം പകരുന്നതിൽ വലിയ പങ്ക് വഹിക്കും.
കോവിഡ്-19 ബാധിച്ച പുകവലിക്കുന്നവരിൽ ഒന്നു മുതൽ അഞ്ച് ശതമാനം വരെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ പ്രായവും ശ്വാസസംബന്ധമായ അസുഖങ്ങളും മാറാവ്യാധികളും എല്ലാം ഇതിന് ആക്കം കൂട്ടുന്നു.
പുകയിലയുടെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടൊബാക്കോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറാപ്പറ്റിക് കൗൺസിലിങ്, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും. ടൊബാക്കോ കൺേട്രാൾ സെൻററുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 5080 0959 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.