സേ​​​വ​​​ന കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും ഐ.​​​സി.​​​ബി.​​​എ​​​ഫ് കോ​​​ഓ​​​ഡി​​​നേ​​​റ്റി​​​ങ് ഓ​​​ഫി​​​സ​​​റു​​​മാ​​​യ ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ളി​​​ന് ഇ​​​ന്ത്യ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി ബെ​​​ന​​​വ​​​ല​​​ന്റ് ഫോ​​​റം (ഐ.​​​സി.​​​ബി.​​​എ​​​ഫ്) ന​​​ൽ​​​കി​​​യ യാ​​​ത്ര​​​യ​​​യ​​​പ്പ് പ​​​രി​​​പാ​​​ടി​​​യി​​​ൽ​​​നി​​​ന്ന്

ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ളി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പ്

ദോ​​​ഹ: ഖ​​​ത്ത​​​റി​​​ലെ സേ​​​വ​​​ന കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും ഐ.​​​സി.​​​ബി.​​​എ​​​ഫ് കോ​​​ഓ​​​ഡി​​​നേ​​​റ്റി​​​ങ് ഓ​​​ഫി​​​സ​​​റു​​​മാ​​​യ ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ളി​​​ന് ഇ​​​ന്ത്യ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി ബെ​​​ന​​​വ​​​ല​​​ന്റ് ഫോ​​​റം (ഐ.​​​സി.​​​ബി.​​​എ​​​ഫ്) യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ൽ​​​കി. ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​വി​​​ധ ഇ​​​ന്ത്യ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി അ​​​പെ​​​ക്സ് ബോ​​​ഡി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഐ.​​​സി.​​​ബി.​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ക​​​മ്മ്യൂ​​​ണി​​​റ്റി ലീ​​​ഡേ​​​ഴ്സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​സിം​​​ഗാ​​​ളു​​​മൊ​​​ത്തു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​ച​​​യം പ​​​ങ്കു​​​വെ​​​ച്ച ഐ.​​​സി.​​​ബി.​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്റ് ഷാ​​​ന​​​വാ​​​സ് ബാ​​​വ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നൂ​​​ത​​​ന​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു​​​വെ​​​ന്ന് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഇ​​​ത് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ലെ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് ഐ.​​​സി.​​​ബി.​​​എ​​​ഫി​​​ന്റെ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി. ക​​​മ്മ്യൂ​​​ണി​​​റ്റി​​​യിലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ളി​​​ന്റെ ക​​​രു​​​ത​​​ലും ഉ​​​ട​​​ന​​​ടി​​​യു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഷാ​​​ന​​​വാ​​​സ് ബാ​​​വ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​ജു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ ഹ​​​രീ​​​ഷ് പാ​​​ണ്ഡെ, ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ളു​​​മൊ​​​ത്തു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല സൗ​​​ഹൃ​​​ദം പ​​​ങ്കു​​​വെ​​​ച്ചു. സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ പ്രാ​​​ദേ​​​ശി​​​ക പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും റാ​​​സ് ല​​​ഫാ​​​ൻ അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്തി ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ഈ​​​ഷ് സിം​​​ഗാ​​​ൾ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് മി​​​ഷ​​​നും ചാ​​​ർ​​​ജ് ഡി ​​​അ​​​ഫ​​​യേ​​​ഴ്സു​​​മാ​​​യ സ​​​ന്ദീ​​​പ് കു​​​മാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​പെ​​​ക്സ് ബോ​​​ഡി​​​ക​​​ളു​​​ടെ​​​യും ഐ.​​​സി.​​​ബി.​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഡോ. ​​​സിം​​​ഗാ​​​ളി​​​ന് പൂ​​​ച്ചെ​​​ണ്ടു​​​ക​​​ളും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. ഖ​​​ത്ത​​​റി​​​ലെ സേ​​​വ​​​ന​​​കാ​​​ലം ഏ​​​റെ ആ​​​സ്വ​​​ദി​​​ച്ച​​​താ​​​യും ക​​​ഴി​​​വി​​​ന്റെ പ​​​ര​​​മാ​​​വ​​​ധി ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ൾ പ​​​റ​​​ഞ്ഞു. സേ​​​വ​​​ന​​​കാ​​​ല​​​ത്തു​​​ട​​​നീ​​​ളം ത​​​നി​​​ക്ക് ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യ്ക്ക് ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ലെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും അ​​​ദ്ദേ​​​ഹം ന​​​ന്ദി അ​​​റി​​​യി​​​ച്ചു. ഐ.​​​സി.​​​സി പ്ര​​​സി​​​ഡ​​​ന്റ് എ.​​​പി. മ​​​ണി​​​ക​​​ണ്ഠ​​​ൻ, ഐ.​​​എ​​​സ്.​​​സി പ്ര​​​സി​​​ഡ​​​ന്റ് ഇ.​​​പി. അ​​​ബ്ദു​​​ൽ​​​റ​​​ഹ്മാ​​​ൻ, ഐ.​​​ബി.​​​പി.​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റ് അ​​​ബ്ദു​​​ൽ സ​​​ത്താ​​​ർ, ഐ.​​​സി.​​​ബി.​​​എ​​​ഫ് ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. പ്ര​​​സാ​​​ദ്, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി. ബോ​​​ബ​​​ൻ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.

ഐ.​​​സി.​​​ബി.​​​എ​​​ഫ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ​​​ക് ഷെ​​​ട്ടി അ​​​വ​​​താ​​​ര​​​ക​​​നാ​​​യി​​​രു​​​ന്നു. എം​​​ബ​​​സി​​​യി​​​ലെ ലേ​​​ബ​​​ർ സെ​​​ക്ഷ​​​ൻ മേ​​​ധാ​​​വി ര​​​വി രാ​​​തി, മു​​​ൻ ഐ.​​​സി.​​​ബി.​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​രാ​​​യ പി.​​​എ​​​ൻ. ബാ​​​ബു​​​രാ​​​ജ​​​ൻ, അ​​​ബ്ദു​​​ൽ ഖാ​​​ദ​​​ർ, അ​​​പെ​​​ക്സ് ബോ​​​ഡി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, മാ​​​നേ​​​ജി​​​ങ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ൾ, ക​​​മ്മ്യൂ​​​ണി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഐ.​​​സി.​​​ബി.​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജാ​​​ഫ​​​ർ ത​​​യ്യി​​​ൽ ന​​​ന്ദി പ​​​റ​​​ഞ്ഞു.

ഐ.​​​സി.​​​ബി.​​​എ​​​ഫ് മാ​​​നേ​​​ജി​​​ങ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ മ​​​ണി ഭാ​​​ര​​​തി, ഇ​​​ർ​​​ഫാ​​​ൻ അ​​​ൻ​​​സാ​​​രി, നീ​​​ലാം​​​ബ​​​രി സു​​​ശാ​​​ന്ത്, അ​​​മ​​​ർ വീ​​​ർ സി​​​ങ്, ഖാ​​​ജ നി​​​സാ​​​മു​​​ദ്ദീ​​​ൻ, ശ​​​ങ്ക​​​ർ ഗൗ​​​ഡ്, ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ ജാ​​​വേ​​​ദ് അ​​​ഹ​​​മ്മ​​​ദ്, നാ​​​സി​​​യ സി​​​യാ​​​വു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ഡോ. ​​​ഈ​​​ഷ് സിം​​​ഗാ​​​ൾ സംസാരിക്കുന്നു

Tags:    
News Summary - Indian Embassy First Secretary Dr. Eesh Singhal visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.