എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സംഘടിപ്പിക്കുന്ന ഓ​ണ​സ​ദ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ടൂ​റി​സം വ​കു​പ്പ് ​മന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹിച്ചപ്പോൾ

ആ​കാ​ശ​ത്ത് ഓ​ണം ഉ​ണ്ണാം; ഓ​ണ​സ​ദ്യ ഒ​രു​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

കൊ​ച്ചി / ദോ​ഹ: ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​കാ​ശ​ത്ത് വെ​ച്ച് ഓ​ണം ഉ​ണ്ണാ​ൻ അ​വ​സ​രം ഒ​രു​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

ആ​ഗ​സ്റ്റ് 15 മു​ത​ൽ 31 വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന്റെ അ​നു​ഭൂ​തി കു​റ​യാ​തെ വാ​ഴ ഇ​ല​യി​ൽ മ​ട്ട അ​രി, നെ​യ്, പ​രി​പ്പ്, തോ​ര​ൻ, എ​രി​ശ്ശേ​രി, അ​വി​യ​ൽ, കൂ​ട്ടു ക​റി, സാ​മ്പാ​ർ, ഇ​ഞ്ചി​പ്പു​ളി, മാ​ങ്ങാ അ​ച്ചാ​ർ, ഏ​ത്ത​ക്ക ഉ​പ്പേ​രി, ശ​ർ​ക്ക​ര വ​ര​ട്ടി, പാ​ല​ട പ്ര​ഥ​മ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​കാ​ശ​ത്ത് ഒ​രു​ക്കു​ന്ന ഓ​ണ സ​ദ്യ​യി​ലു​ള്ള​ത്.

ക​സ​വ് ക​ര​യു​ടെ ഡി​സൈ​നി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ണ് ഓ​ണ​സ​ദ്യ യാ​ത്ര​ക്കാ​രു​ടെ കൈ​യി​ലെ​ത്തു​ക. 500 രൂ​പ​യാ​ണ് വി​ല. യാ​ത്ര​ക്ക് 18 മ​ണി​ക്കൂ​ർ മു​മ്പ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഓ​ണ​സ​ദ്യ മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്യാം.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ച്ചു. ആ​കാ​ശ​ത്ത് ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്റെ ത​ന​ത് ആ​ഘോ​ഷ​മാ​യ ഓ​ണ​ത്തെ ലോ​ക​മൊ​ട്ടാ​കെ എ​ത്തി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ൽ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Onam will be celebrated in the sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.