ദോഹ: ഖത്തറിലെ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ കപ്പ് 2026 ടൂർണമെന്റിന്റെ ഷെഡ്യൂൾ ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) പ്രഖ്യാപിച്ചു. 2025-26 സീസണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് പിന്നീട് പുതുക്കി നിശ്ചയിക്കുകയായിരുന്നു. ദോഹ ബാങ്ക് സ്റ്റാർസ് ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ അൽ സദ്ദ്, അൽ ഷമാൽ, അൽ റയ്യാൻ, അൽ ഗറാഫ എന്നിവരാണ് ഖത്തർ കപ്പിൽ മാറ്റുരയ്ക്കുന്നത്.
ആവേശകരമായ സെമി ഫൈനൽ പോരാട്ടങ്ങൾ സെപ്റ്റംബർ ഒന്നിന് നടക്കും. അൽ സദ്ദ് -അൽ ഗറാഫ സെമി പോരാട്ടത്തിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയവും, അൽ ഷമാൽ -അൽ റയ്യാൻ മത്സരത്തിന് അൽ സദ്ദ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ജാസിം ബിൻ ഹമദ് സ്റ്റേഡിയവും വേദിയാകും. കലാശപ്പോരാട്ടം ഡിസംബർ 11ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഖത്തർ സ്റ്റാർസ് ലീഗ് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.