ഗ്രാൻഡ് മാൾ 'മെയ്ഡ് ഇൻ ഇന്ത്യ' ക്യാമ്പയിന്റെ ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' ക്യാമ്പയിന് തുടക്കം. ഇന്ത്യൻ ഉൽപന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ പരിചയപ്പെടുത്തുന്നതിനോടൊപ്പം, ഖത്തറിലെ ഉപഭോക്താക്കൾക്ക് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ഉൽപന്നങ്ങൾ മികച്ച വിലയിൽ വാങ്ങാനും അവസരമൊരുക്കും.
ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം, ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ജനറൽ മാനേജർ അജിത് കുമാർ, സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഭക്ഷ്യ ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി, മറ്റ് വിവിധ നോൺ -ഫുഡ് ഉൽപന്നങ്ങൾ തുടങ്ങി ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 16 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റുകളിലും പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പരിചയപ്പെടാനും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.
ഇന്ത്യൻ ഉൽപന്നങ്ങളുടെ രുചിയും പാരമ്പര്യവും ഗുണനിലവാരവും വൈവിധ്യവും ആഘോഷിക്കുന്ന പ്രത്യേക ക്യാമ്പയിനിലേക്ക് എല്ലാ ഉപഭോക്താക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മാനെജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.